സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
കണ്ണൂർ : കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണനക്കെതിരെ സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ സമരം ഉദ്ഘാടനം ചെയ്തു. പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, റെയിൽവേ വികസനത്തിൽ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, മാലിന്യ സംസ്കരണത്തിൽ റെയിൽവേ തുടരുന്ന നിരുത്തരവാദിത്വം അവസാനിപ്പിക്കുക, ശുചീകരണ രംഗത്തെ കരാർവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സിഐടിയു ജില്ലാ പ്രസിഡണ്ട് സി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി വി ചന്ദ്രബാബു, കെ അശോകൻ, അരക്കൻ ബാലൻ എന്നിവർ സംസാരിച്ചു. മാർച്ചിന് നേതാക്കളായ ഇ സുർജിത്ത് കുമാർ, കെ ജയരാജൻ, എസ് ടി ജയ്സൺ, ടി പി ശ്രീധരൻ, എം സി ഹരിദാസൻ, കാടൻ ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.