കെഎസ്ഇബി കരാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതി പിടിയിലായി
കാസറഗോഡ് : കാസര്‍കോഡ് നല്ലോംപുഴയില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയിലായി. പ്രതി സന്തോഷ് മാരിപ്പുറമാണ് കസ്റ്റഡിയിലുള്ളത്. കണ്ണൂര്‍ ആലക്കോട് നിന്നാണ് പ്രതിയെ പിടികൂടിയത്. ചിറ്റാരിക്കാല്‍ പൊലീസാണ് സന്തോഷിനെ കസ്റ്റഡിയില്‍ എടുത്തത്. ആക്രമണത്തിന് ഉപയോഗിച്ച ജീപ്പ് വള്ളിക്കടവില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.