തൃശൂർ കൊടുങ്ങല്ലൂരിൽ വാക്കു തർക്കത്തിനിടെ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു
തൃശൂർ : തൃശൂർ കൊടുങ്ങല്ലൂരിൽ വാക്കു തർക്കത്തിനിടെ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാപ്പാറ കൊളപറമ്പിൽ 56 വയസുള്ള വേണുവിനാണ് കുത്തേറ്റത്. ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ ചാപ്പാറ ഐടിസി ജംഗ്ഷന് സമീപമായിരുന്നു സംഭവം. വേണുവും നാട്ടുകാരനായ സതീശനും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കൈക്ക് പരിക്കേറ്റ വേണു കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.