കളഞ്ഞു കിട്ടിയ തുക ഉടമക്ക് തിരിച്ചേൽപ്പിച്ചു മാതൃകയായി മുൻ വ്യാപാരി
തളിപ്പറമ്പ് : തളിപ്പറമ്പ് ബസ്സ്റ്റാൻ്റ് കെ വി കോംപ്ലക്സ് പരിസരത്ത് നിന്നും കളഞ്ഞ് കിട്ടിയ അമ്പതിനായിരം രൂപ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി മുൻ വ്യാപാരി കൂടിയായ പൂക്കോത്തു തെരുവിൽ താമസിക്കുന്ന അശോകൻ. കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് മെയിൻ റോഡിലെ വളം വ്യാപാരം ചെയ്യുന്ന ജെയ്സണിന്റെ തുക നഷ്ടപ്പെട്ടത്.ഉടൻതന്നെ തളിപ്പറമ്പ് മർച്ചൻ്റ് അസോസിയേഷന്റെ ഭാരവാഹികളും അംഗങ്ങളും ഇടപെടുകയും ശബ്ദ സന്ദേശം വഴി സോഷ്യൽ മീഡിയയിലും പോലീസിലും പരാതി നൽകുകയും ചെയ്തിരുന്നു.കളഞ്ഞു കിട്ടിയ തുക അശോകൻ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും തുടർന്ന് തളിപ്പറമ്പ് എസ് എച്ച് ഓ എ അജിത് കുമാറിന്റെയും തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ കെ എസ് റിയാസ് വി താജുദ്ദീൻ എന്നിവരുടെ സാന്നിധ്യത്തിൽ പോലീസ് സ്റ്റേഷനിൽ വച്ച് പണം അശോകൻ ഉടമയ്ക്ക് കൈമാറി .കളഞ്ഞു കിട്ടിയ തുക തിരിച്ചേൽപ്പിച്ച അശോകനെ മർച്ചൻ്റ്അസോസിയേഷൻ അഭിനന്ദിച്ചു.