ജൂണിലെ റേഷന്‍ വിതരണം ജൂലൈ അഞ്ചുവരെ നീട്ടിയതായി മന്ത്രി ജി.ആര്. അനില്‍
തിരുവനന്തപുരം : ജൂണിലെ റേഷന്‍ വിതരണം ജൂലൈ അഞ്ചുവരെ നീട്ടിയതായി മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ച അവധി ആദ്യ പ്രവര്‍ത്തിദിവസമായ ജൂലൈ ഒന്നിന് പകരം ജൂലൈ ആറിനായിരിക്കും. ജൂലൈയിലെ റേഷന്‍ വിതരണം എട്ട് മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.