കോൺഗ്രീറ്റ് കട്ട് ചെയ്യുന്നതിനിടെ സ്ലാബ് തകർന്ന് വീണ് അപകടം; യുവാവ് മരിച്ചു
വയനാട് : സുൽത്താൻബത്തേരിയിൽ കോൺഗ്രീറ്റ് കട്ട് ചെയ്യുന്നതിനിടെ സ്ലാബ് തകർന്ന് വീണ് ഗുരുതര പരിക്കേറ്റ് ഹോസ്പിറ്റലിൽ എത്തിച്ച കണിയംപറ്റ സ്വദേശി മരണപ്പെട്ടു. കണിയംപറ്റ സ്വദേശി മൂപ്പിൽ മുഹമ്മദിൻ്റെ മകൻ താജ്ജുദ്ദീൻ (38) ആണ് മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ നിലയിൽ ആളെ ബത്തേരിയിലെ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും, തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.