സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ഈ മാസത്തെ പെൻഷൻ അനുവദിച്ചു
തിരുവനന്തപുരം : സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾ ക്കുള്ള ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 1600 രൂപ വീതം 62 ലക്ഷത്തോളം പേർക്കാണ് ലഭിക്കുക. പെൻഷൻ വിതരണം ഈ ആഴ്ചയോടെ തന്നെയുണ്ടാകുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുകയെത്തുക. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ തുക കൈമാറും. സാമ്പത്തിക പ്രയാസങ്ങൾക്കി ടയിലും പ്രതിമാസ ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു. ഓണത്തിന്റെ ഭാഗമായി നേരത്തെ പെൻഷൻ്റെ മൂന്ന് ഗഡു വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് മാസം മുതൽ തന്നെ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. 32,100 കോടിയോളം രൂപയാണ് ക്ഷേമ പെൻഷനായി ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മാത്രം വിതരണം ചെയ്തത്.