നാല് ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം : നാല് ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും. ശബരിമല ദർശനം ഉള്‍പ്പെടെയുള്ള സന്ദർശനങ്ങള്‍ ക്കായാണ് പ്രസിഡൻ്റിൻ്റെ വരവ്. ഇതോട നുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശബരിമല സന്ദർശനത്തിൻ്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തീർഥാടകർക്ക് നാളെ നിയന്ത്രണം ഉണ്ടാകും.
തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് 02.00 മണി മുതല്‍ രാത്രി 8 മണി വരെയും നാളെ രാവിലെ 6.00 മണി മുതല്‍ രാത്രി 10 മണി വരെയും മറ്റന്നാള്‍ രാവിലെ 6.00 മണി മുതല്‍ ഉച്ചയ്ക്ക് 12.30 മണി വരെയും ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് നഗരത്തിലെ റോഡുകളില്‍ ഗതാഗത തിരക്ക് അനുഭവപ്പെടാൻ സാധ്യതയു ണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 02.00 മണി മുതല്‍ രാത്രി 8 മണി വരെ ശംഖുംമുഖം- ആള്സെയിൻ്റ്- ചാക്ക – പേട്ട – പള്ളിമുക്ക് – പാറ്റൂർ – ജനറല്‍ ആശുപത്രി – ആശാൻ സ്ക്വയർ – വേള്ഡ്വാർ – മ്യൂസിയം – വെള്ളയമ്ബലം – കവടിയാർ റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി യിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടില്ല. അത്തരത്തില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്പ്പെ ടെയുള്ള നിയമനടപടികള്‍ സ്വീകരിക്കു മെന്ന് പോലീസ് അറിയിച്ചു. റൂട്ട് സമയത്ത് പ്രധാന റോഡില്‍ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുകയും ഗതാഗതം വഴിതിരിച്ചു വിടുകയും ചെയ്യും
വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ വെണ്‍പാലവട്ടം, ചാക്ക ഫ്ളൈ ഓവർ, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റർനാഷണല്‍ ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെണ്‍പാലവട്ടം ചാക്ക ഫ്ളൈ ഓവർ , ഈഞ്ചക്കല്‍ , കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകേണ്ടതാണ്. നാളെ രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിലാണ് രാഷ്ട്രപതി നിലയ്ക്കലിലേക്ക് പോവുക. തുടർന്ന് റോഡ് മാർഗം പമ്ബയിലെത്തും. പമ്ബ ഗണപതി ക്ഷേത്രത്തില്‍ കെട്ട് നിറച്ച ശേഷം, പ്രത്യേക ഗൂർഖാ ജീപ്പില്‍ അകമ്ബടി വാഹനവ്യൂഹം ഒഴിവാക്കിയാണ് മലകയറുക. സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് മലകയറ്റം. ഗവർണറും ഭാര്യയും രാഷ്ട്രപതിക്ക് ഒപ്പമുണ്ടാകും.