
ഉത്തരാഖണ്ഡില്‍ അഞ്ചില്‍ അഞ്ചു സീറ്റുകളും പിടിച്ച് ബിജെപിക്ക് ഹാട്രിക് വിജയം
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡില്‍ അഞ്ചില്‍ അഞ്ചു സീറ്റുകളും പിടിച്ച് ഹാട്രിക് വിജയമാണ് ബിജെപി നേടിയത്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് ഭട്ട്, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി കൂടിയായ ത്രിവേന്ദ്രസിങ് റാവത്ത്, ബിജെപി ദേശീയ മീഡിയ കണ്‍വീനര്‍ അനില്‍ ബലൂനി എന്നിവര്‍ ഇവിടെ വിജയിച്ച പ്രമുഖരാണ്. 3,34,548 വോട്ടുകളുടെ ഭൂരിപക്ഷമാണ് നൈനിറ്റാളില്‍ അജയ് ഭട്ടിന് ലഭിച്ചത്.