ബിജെപിയുടെ ശക്ത്രികേന്ദ്രമായ മധ്യപ്രദേശില്‍ 29ല്‍ 29 സീറ്റും ബിജെപി നേടി
മധ്യപ്രദേശ് : ബിജെപിയുടെ ശക്ത്രികേന്ദ്രമായ മധ്യപ്രദേശില്‍ 29ല്‍ 29 സീറ്റും ബിജെപി നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട ഒരു സീറ്റുകൂടി ബിജെപി ഇത്തവണ തിരിച്ചുപിടിച്ചു. മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് എട്ടു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിധിഷയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഇന്‍ഡോറില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശങ്കര്‍ ലാല്‍വാനി 11,75,092 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപി തുടര്‍ച്ചയായി വിജയിച്ച മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് കാണിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ച് ഇവിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.