പഴശ്ശി ഡാം, കനാല്‍ നവീകരണം വേഗത്തിലാക്കും: മന്ത്രി മോന്‍സ് ജോസഫ്
കണ്ണൂര്‍:പഴശ്ശി ഡാമിന്റെയും ജലസേചന പദ്ധതിയുടെയും നവീകരണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കിയതായും അത് വേഗത്തില്‍ നപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും ജലസേചന വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫിനൊപ്പം പഴശ്ശി ഡാം പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ നവീകരണ പദ്ധതിയുടെ പുരോഗതിയും തുടര്‍നടപടികളും വിലയിരുത്തിയിട്ടുണ്ട്. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ആക്ഷന്‍ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനുശേഷം മുന്‍ഗണന നല്‍കേണ്ട പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയതില്‍ പഴശ്ശി ഡാമും ഉള്‍പ്പെട്ടിരുന്നു. കണ്ണൂര്‍ ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസ്സെന്ന നിലയില്‍ ഡാമിനെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പഴശ്ശി ഡാമും ജലസേചന പദ്ധതിയും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.