
മാസപ്പിറവി ദൃശ്യമായതായി ഇന്ന് മുഹറം ഒന്ന്; 16ന് മുഹറം ഒൻപതും 17ന് മുഹറം പത്തും ആയിരിക്കും
കോഴിക്കോട് : ഇന്ന് മുഹറം ഒന്ന്. ജൂലൈ 17 ബുധനാഴ്ച്ച മുഹറം പത്തും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് സയ്യിദ് അബ്ദുള്ള കോയ ശിഹാബുദ്ദീന് തങ്ങള്‍, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. ഹിജ്റ വർഷം ആരംഭിക്കുന്നത് മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് യാത്ര പോയ വർഷത്തെ അടിസ്ഥാനമാക്കിയാണ്. ഇസ്ലാമിക് കലണ്ടർ എന്നും ഇത് അറിയപ്പെടുന്നുണ്ട്. 1446 വർഷങ്ങൾക്കു മുമ്പാണ് പ്രവാചകൻ മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്തത്. അതിൻറെ ഒർമപെടുത്തൽ കൂടിയാണ് മുഹറം.