ആറുവര്‍ഷത്തിനുശേഷം മുയ്യോറത്ത് പാടശേഖരത്തില്‍ വീണ്ടും വിത്തിട്ടു
ചിറ്റാരിപ്പറമ്പ്ആ:റുവര്ഷത്തോളമായി തരിശായിക്കിടന്ന മുയ്യോറത്ത് പാടശേഖരത്തില്‍ വീണ്ടും നെല്‍കൃഷിക്ക് തുടക്കമിട്ട് വിത്തിടല്‍ നടത്തി. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘പുനര്‍ജനി’ പദ്ധതിയുടെ ഭാഗമായാണ് വിത്തിടല്‍ നടത്തിയത്. ഇതിനായി കാടുമൂടിക്കിടന്ന പാടശേഖരം വൃത്തിയാക്കി കൃഷിയോഗ്യമാക്കി. പഞ്ചായത്ത് ഭരണസമിതി, തൊഴിലുറപ്പ് തൊഴിലാളികള്‍, കൃഷിവകുപ്പ്, പാടശേഖരസമിതി എന്നിവരുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെയാണ് കൃഷി പുനരാരംഭിച്ചത്.പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പവിന കാരായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ രഘുത്തമന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പാടശേഖരസമിതി അംഗങ്ങള്‍, കൃഷി വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു