മെയ് മൂന്നിന് നടന്ന നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കി
ന്യൂഡൽഹി: മെയ് മൂന്നിന് നടന്ന നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. വീണ്ടും പരീക്ഷ നടത്താൻ വിജ്ഞാപനം പുറത്തുവിടുമെന്ന് എൻടിഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.പരീക്ഷയുടെ പുതുക്കിയ തിയതി ഉടനെ അറിയിക്കും. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും എൻടിഎ അറിയിച്ചു. റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാർഥികൾക്ക് തിരിച്ചു നൽകാമെന്നും എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.ഏകദേശം 24 ലക്ഷത്തോളം വിദ്യാർഥികളാണ് മെയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്.