ഒരു മുറം പൂവ് എന്ന ‘ആശയത്തോടെ ചെണ്ടുമല്ലിക കൃഷിക്ക് തുടക്കം കുറിച്ചു
തൃച്ചംബരം :പഞ്ചവടി റസിഡഡൻ്റ് സ് അസോസിയേഷൻ വനിതാ കൂട്ടായ്മ ഓണത്തിന് ഒരു മുറം പൂവ് എന്ന ‘ആശയത്തോടെ ചെണ്ടുമല്ലിക കൃഷിക്ക് തുടക്കം കുറിച്ചു. തൃച്ചംബരം പഞ്ചവടി റസിഡൻ്റ് സ് ഏരിയയിൽ ഒരുക്കിയ കൃഷിയിടത്തിൽ പി.ആർ.എ. വനിതാ കൂട്ടായ്മ ചെയർപേഴ്സൺ പ്രേമാ നാരായണൻ്റെ അദ്ധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ദീപാ രഞ്ജിത്ത് ചെണ്ടുമല്ലിക ചെടി നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയിൽ വാർഡ് കൗൺസിലർ സുരേഷ് പി.വി. മുഖ്യാതിഥിയായി. ആശംസകൾ അർപ്പിച്ച് പി. ആർ. എ പ്രസിഡണ്ട് എം.വി. നാരായണൻ, പി.ആർ.എ സെക്രട്ടറി.കെ. പ്രജിത്ത്., പി.ആർ.എ ട്രഷറർ. എം. പവിത്രൻ, മുൻ പ്രസിഡണ്ട് ‘ എ . വി . രാമകൃഷ്ണൻ, ജോ : സെക്രട്ടറിമാരായ കെ. ഗോവിന്ദൻ, എൻ.എം. സീത, , വനിതാ കൂട്ടായ്മ ട്രഷറർ പുഷ്പപവിത്രൻ എന്നിവർ സംസാരിച്ചു. പരിപാടിക്ക് കൺവീനർ ഉഷാ ഗോവിന്ദൻ സ്വാഗതവും ജോ: കൺവീനർ അഞ്ജു പ്രജിത്ത് നന്ദിയും പറഞ്ഞു.