പാലകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രം നടപ്പന്തൽ സമർപ്പണം
തളിപ്പറമ്പ : പാലകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രം നടപ്പന്തൽ സമർപ്പണം മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ. വാസു മാസ്റ്റർ നിർവ്വഹിച്ചു.ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ ഇ.പി.ശാരദ അധ്യക്ഷത വഹിച്ചു.വി.പി. രമേശൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷൻ മെമ്പർ പി.വി. സതീഷ് കുമാർ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ അനീഷ്, ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് എന്നിവർ സംസാരിച്ചു.പത്മശ്രീ പുരസ്കാരം നേടിയ ഇ.പി. നാരായണ പെരുവണ്ണാനെ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ. വാസു മാസ്റ്റർ ആദരിച്ചു.ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് എം.വി. വിജയകുമാർ സ്വാഗതവും സെക്രട്ടറി സി.സുരേഷ് നന്ദിയും പറഞ്ഞു.മാതൃസമിതി അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.