
തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി ഡയാലിസിസ് ടെക്നീഷ്യൻ താൽക്കാലിക നിയമനം
തളിപ്പറമ്പ : തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ ഡയാലിസിസ് സെൻ്ററിലേക്ക് താൽക്കാലികാടി സ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കററുകളും പകർപ്പുകളും സഹിതം 30/10/2024ന് 11 മണിക്ക് തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി സൂപ്രണ്ടിന് മുന്നിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡയാലിസിസ് ടെക്നോളജി ബിരുദം/ഡിപ്ലോമ. DME അംഗീകൃത കോഴ്സ് ആയിരിക്കണം. ഒരു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം.