പി വി കെ കടമ്പേരി ദിന അനുസ്മരണത്തിന്റെ സംഘാടകസമിതിയായി
തളിപ്പറമ്പ് : ബാലസംഘം സംസ്ഥാന രക്ഷാധികാരി സമിതിയുടെ പ്രഥമ പ്രസിഡണ്ടും ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് സമിതി അംഗമായും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായും ദീർഘകാലം കടമ്പേരി സി ആർ സി വായനശാലയുടെ സെക്രട്ടറിയുമായി പ്രവർത്തിച്ച പി വി കെ കടമ്പേരിയുടെ 12-ാം ചരമവാർഷികം ദിനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കടമ്പേരി സി ആർ സി വായനശാലയിൽ വച്ച് ചേർന്നു. യോഗം ബാലസംഘം സംസ്ഥാന പ്രസിഡണ്ട് പ്രവിഷ പ്രമോദ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ കൺവീനർ സി അശോക് കുമാർ അധ്യക്ഷനായി CPIM തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് സംസാരിച്ചു,ബാലസംഘം കണ്ണൂർ ജില്ലാ സെക്രട്ടറി ഗോകുൽ,ജില്ലാ കൺവീനർ പി സുമേശൻ,ജില്ലാ വൈസ് പ്രസിഡന്റ് അമൽ പ്രേം,ജില്ലാ ജോ. കൺവീനർ ടി സതീഷ് കുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രജിത്ത് കെ, തളിപ്പറമ്പ് ഏരിയ പ്രസിഡന്റ് അനാമിക നയനൻ, എന്നിവർ സംസാരിച്ചു. CPIM ബക്കളം ലോക്കൽ സെക്രട്ടറി വി പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. ആഗസ്ത് 3ന് വൈകുന്നേരം 5 മണിക്ക് കടമ്പേരി സി ആർ സി വായനശാലയിൽ വെച്ച് വിപുലമായ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. സംഘാടക സമിതി ഭാരവാഹികൾ : ചെയർമാൻ – സി അശോക് കുമാർ
കൺവീനർ – കെ ഷാജു