അതിശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂരിൽ ഇന്നും നാളെയും ഓറഞ്ച് മുന്നറിയിപ്പ്
കണ്ണൂർ : അതിശക്തമായ മഴ മൂന്ന് ദിവസം കൂടി തുടരുമെന്നാണ് പ്രവചനം. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പാണ്. തീരപ്രദേശത്ത് 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കും. വളപട്ടണം മുതൽ ന്യൂമാഹിവരെയുള്ള പ്രദേശങ്ങളിൽ 3.4 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കും സാധ്യതയുണ്ട്. മീൻപിടിക്കാൻ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.