തലശ്ശേരി കൊടുവള്ളിയിൽ ദേശീയപാതയോരത്തെ കുറ്റിക്കാട്ടിൽ കഞ്ചാവ് ചെടി
തലശ്ശേരി: എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ആദർശിന്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് ചെടി കണ്ടെത്തിയത്. കൂട്ടുപുഴ ചെക്ക്പോസ്റ്റിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബൈജേഷ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.തലശ്ശേരി-കണ്ണൂർ ദേശീയപാതയുടെ വലതുവശം കൊടുവള്ളിയിലെ മാരുതി സുസൂക്കി സർവീസ് സെന്ററിന് എതിർവശത്തുള്ള എസ്.എസ് ബിൽഡിങ്ങിന്റെ പുറകുവശം കുറ്റിക്കാടുകൾക്കിടയിൽ നിന്നാണ് 60 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തത്. ചെടിക്ക് ഉടമസ്ഥനെ കണ്ടെത്തിയിട്ടില്ല.സംഭവവുമായി ബന്ധപ്പെട്ട എക്സൈസ് അധികൃതർ എൻ ഡി പി എസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി. സന്തോഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എം.കെ പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർ വി. അഖിൽ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.സംഭവമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു