കുട്ടികളെ സ്വീകരിക്കാൻ വിദ്യാലയ മുറ്റങ്ങൾ ഒരുങ്ങുന്നു.മുന്നൊരുക്ക പ്രവർത്തനങ്ങളിൽ സജീവമായ് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്
കുട്ടികളെ സ്വീകരിക്കാൻ വിദ്യാലയ മുറ്റങ്ങൾ ഒരുങ്ങുന്നു.മുന്നൊരുക്ക പ്രവർത്തനങ്ങളിൽ സജീവമായ് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്
പാപ്പിനിശ്ശേരി :പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വിദ്യാലയ മുറ്റങ്ങൾ കുട്ടികളെ സ്വീകരിക്കാൻ ഒരുങ്ങുന്നു. സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ജി യു പി എസ് പാപ്പിനിശ്ശേരി വെസ്റ്റ് സ്കൂളും ക്ലാസ് മുറികളും പൂർണ്ണമായും സജ്ജീകരിച്ചു.
പാപ്പിനിശ്ശേരി മേഖല ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിലാണ് വിദ്യാലയത്തിൽ വിപുലമായ ശുചീകരണ-സജ്ജീകരണ പ്രവർത്തനങ്ങൾ നടത്തിയത്. കുട്ടികൾക്ക് സുരക്ഷിതവും സന്തോഷകരവുമായ അന്തരീക്ഷത്തിൽ അധ്യയനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യൂത്ത് ബ്രിഗേഡിന്റെ ഈ മാതൃകാപരമായ ഇടപെടൽ.
ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സരിത്ത് സി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുകേഷ് സി.പി, അരുൺ കുമാർ, സുഖിൽ എന്നിവർ നേരിട്ട് നേതൃത്വം നൽകി. വരും ദിവസങ്ങളിലും മേഖലയിലെ കൂടുതൽ വിദ്യാലയങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.