യൂറോ കപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്പിച്ച് ഇംഗ്ലണ്ട് സെമിയില്‍
യൂറോ കപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്പിച്ച് ഇംഗ്ലണ്ട് സെമിയില്‍. ഷൂട്ടൗട്ടില്‍ 5–3 നാണ് ഇംഗ്ലണ്ടിന്റെ ജയം. മല്‍സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. മിഡ്ഫീല്‍ഡര്‍മാര്‍ തിളങ്ങയപ്പോള് ഇരു ടീമുകളുടെയും സ്ട്രൈക്കര്‍മാര്‍ നിറം മങ്ങി. സ്വിസ് സ്ട്രൈക്കര്‍ എംബോളോ മല്‍സരത്തിലെ ആദ്യ ഗോള്‍ നേടി. അഞ്ചു മിനിറ്റിനപ്പുറം ഇംഗ്ലണ്ടിന്റെ മറുപടിയത്തി. ഡെക്ലാന് റൈസിന്റെ അസിസ്റ്റില്‍ ബുക്കായോ സാക്ക ഇംഗ്ലണ്ടിനായി സമനില പിടിച്ചു. തുടര്‍ന്നും ഇരു ടീമുകളും നീക്കങ്ങള്‍ നടത്തിയെങ്കിലും വീണ്ടുമൊരു ഗോള്‍ മാത്രം വന്നില്ല.