
രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പയ്യന്നൂര്‍ സ്വദേശിക്ക് 82 വര്‍ഷം കഠിനതടവും 1.92 ലക്ഷം പിഴയും
തളിപ്പറമ്പ് : രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും 1.92 ലക്ഷം രൂപ പിഴയും. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്.രാജേഷ് ശിക്ഷ വിധിച്ചു. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.