കനത്ത മഴയിൽ കടമ്പേരി ഓരിച്ചാൽ വീട് തകർന്നു; രാത്രി 12 മണിയോട് കൂടിയാണ് വീട് തകർന്നത്
കടമ്പേരി : കനത്ത മഴയിൽ വീട് തകർന്നു. കടമ്പേരി ഓരിച്ചാൽ കനാൽ റോഡിയിലെ റഷീദയുടെ വീടാണ് പൂർണമായും തകർന്നത്. രാത്രി 12 മണിയോട് കൂടിയാണ് വീട് തകർന്നത്. റഷീദയുടെ മകൾ ഷെഫീനയും ഭർത്താവ് സത്താർ, മക്കളായ നസൽ, സിയാദ്, ഷെസിൽ എന്നിവരാണ് വീട്ടിൽ ഉണ്ടായത്. ഷെഫീനയും ഭർത്താവും വേറെ റൂമിലും കുട്ടികൾ വേറെ റൂമിലുമായാണ് കിടന്നത്. കുട്ടികൾ കിടന്ന റൂമിലെ മേൽക്കൂര തകർന്ന് കുട്ടികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. സത്താറും മറ്റുള്ളവരും ചേർന്ന് ഉടനെ തന്നെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ പരിക്കുകളോടെയാണ് കുട്ടികൾ രക്ഷപെട്ടത്. തലനാരിക്കാണ് വൻ അപകടം ഒഴിവായത്. വീടിന്റെ മേൽക്കൂരയും അടുക്കള, 4 മുറികളും എന്നിവ പൂർണമായി തകർന്നു. വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. ഏകദേശം 6 ലക്ഷത്തോളം രൂപയുടെ നാശ നഷ്ടങ്ങൾ ഉണ്ടായതായാണ് കണക്കാക്കുന്നത്.