
തളിപ്പറമ്പിൽ ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിൽ പെരുമ്പാമ്പ്
തളിപ്പറമ്പ് : അരിയിലെ റഷീദിന്റെ ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിലാണ് പെരുമ്പാമ്പിൻ കുട്ടി കയറിക്കൂടിയത്. ഫോറസ്റ്റ് റസ്ക്യൂവറായ അനിൽ തൃച്ചംബരം പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടയച്ചു. ഞായറാഴ്ച രാത്രി റഷീദ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബൈക്ക് എടുക്കാൻ ശ്രമിച്ചപ്പോഴാണ് പാർക്ക് ചെയ്ത വണ്ടിയുടെ മുകളിൽ നിന്നും തൊലി പൊഴിക്കുന്ന അവസ്ഥയിൽ പാമ്പിനെ കണ്ടത്. ഏറെ പരിശ്രമത്തിനൊടുവിലാണ് പെരുമ്പാമ്പിൻകുട്ടിയെ പുറത്തെടുത്തത്.