തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ ഇടവിള കൃഷി പ്രോത്സാഹന കിറ്റ് വിതരണം നടന്നു
തളിപ്പറമ്പ : തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ ഇടവിള കൃഷി പ്രോത്സാഹനം -ഇഞ്ചി മഞ്ഞൾ കിഴങ്ങുവർഗങ്ങൾ കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ആലക്കോട് കൃഷിഭവനിലെ കർഷക ഗ്രൂപ്പിനു നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 9 കൃഷിഭവനകളി ൽ ആയി കർഷക ഗ്രൂപ്പുകൾക്ക് ഇടവിള കൃഷി ചെയ്യുന്നതിന് ആവശ്യമായ ഇഞ്ചി മഞ്ഞൾ മറ്റു കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ അടങ്ങുന്ന കിറ്റ് 250 ഗ്രൂപ്പുകൾക്കായി ആണ് വിതരണം ചെയ്യുക.ആലക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ പി സി, മെമ്പർമാരായ വത്സമ്മ വാണിശ്ശേരി, റിമോൾ വിജു, ജോൺസൺ ചിറവയൽ, ഐസക് എം എം, കുഞ്ഞമ്പു കെ വി, റംഷീന പി എം എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ പി ഭാർഗവൻ നന്ദി പറഞ്ഞു.