തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ക്കും; രമേശ് ചെന്നിത്തല
കേരളത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ കണ്ണീരൊപ്പാന്‍ മുന്നിട്ടിറങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എം.എല്‍.എ എന്ന നിലയിലുള്ള തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വയനാട്ടിലെ ജനങ്ങള്‍ക്ക് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്. കഴിയാവുന്ന സഹായം നല്കി അവിടെയുള്ള കൂടപ്പിറപ്പുകളെയും സഹോദരങ്ങളെയും ചേര്‍ത്ത് പിടിക്കണമെന്നും ഈ ദുരന്തത്തെയും നമ്മള് അതിജീവിക്കുമെന്നും അദ്ദേഹം കുറിച്ചു.