കണ്ണൂർ മട്ടന്നൂർ ഉരുവച്ചാലിൽ കാറപകടം; രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ : മട്ടന്നൂർ ഉരുവച്ചാലിൽ കാറപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ഉംറ കഴിഞ്ഞ് വരികയായിരുന്ന ചെങ്ങളായി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു.