കനത്ത മഴയിൽ പാപ്പിനിശ്ശേരി പട്ടികജാതി നഗർ പഞ്ചായത്ത് റോഡ് വെള്ളത്തിനടിയിലായി
പാപ്പിനിശ്ശേരി : കനത്ത മഴയിൽ പാപ്പിനിശ്ശേരി പട്ടികജാതിനഗർ പഞ്ചായത്ത് റോഡ് വെള്ളത്തിനടിയിലായി. സ്കൂൾ വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ ദേശീയ പാതയിലേക്ക് എത്തിച്ചേരാൻ ആശ്രയിക്കുന്ന പ്രധാന റോഡിലാണ് ചെളിവെള്ളം കെട്ടിക്കിടക്കുന്നത്.