സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; ഇന്ന് ആറ് ജില്ലകളിൽ യെലോ അലർട്ട്
ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്ന് ആറ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ് .