ഗ്രേറ്റർ നോയിഡയിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് വീണ് മൂന്ന് കുട്ടികൾ മരിച്ചു
ന്യൂഡൽഹി : ഗ്രേറ്റർ നോയിഡയിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് വീണ് മൂന്ന് കുട്ടികൾ മരിച്ചു. അഞ്ചു കുട്ടികൾക്ക് പരിക്ക്.ഒരാളുടെ മൃതദേഹം കണ്ടെത്തി.പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.